Thursday 23 September 2010

ഇന്നത്തെ ചോദ്യം - 15

1 ) കുമാരനാശാന്റെ ഈ പറയുന്ന വരികളുടെ വൃത്തം എന്താണ്?

" ചന്തമേറിയ പൂവിലും, ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും"


2 ) കര്‍ണ്ണഭൂഷണം ആരുടെ കൃതിയാണ്?

4 comments:

kaattu kurinji said...

1.വൃത്തം:മല്ലിക
ലക്ഷണം :രം സജം ജഭ രേഫമിഗ്ഗണയോഗമത്ര ഹി മല്ലിക.

Answer Courtesey :Internet


(ചന്തമേറിയ പൂവിലും ശബളാഭമാം
ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര-
ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളർക്ക-
രശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങു-
മീശനെ വാഴ്ത്തുവിൻ!

സാരമായ് സകലത്തിലും മതസംഗ്രഹം
ഗ്രഹിയാത്തതായ്
കാരണാന്തരമായ് ജഗത്തിലുയർന്നു
നിന്നിടുമൊന്നിനെ
സൌരഭോൽക്കട നാഭിയാൽ സ്വമൃഗംകണ-
ക്കനുമേയമായ്
ദൂരമാകിലുമാത്മ ഹാർദ്ദ ഗുണാസ്പദത്തെ
നിനയ്ക്കുവിൻ!

നിത്യനായക, നീതിചക്രമതിൻ-
തിരിച്ചിലിനക്ഷമാം
സത്യമുൾക്കമലത്തിലും സ്ഥിരമായ്
വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും
കരകോടിയിൽപ്രത്യഹം പ്രഥയാർന്ന പാവന കർമ്മ-
ശക്തി കുളിക്കുക!

സാഹസങ്ങൾ തുടർന്നുടൻ സുഖഭാണ്ഡ-
മാശു കവർന്നുപോം
ദേഹമാനസ ദോഷസന്തതി ദേവ
ദേവ, നശിക്കണേ
സ്നേഹമാം കുളിർപൂനിലാവു പരന്നു
സർവവുമേകമായ്
മോഹമാമിരുൾ നീങ്ങി നിന്റെ മഹത്ത്വ-
മുള്ളിൽ വിളങ്ങണേ.
ധർമ്മമാം വഴി തന്നിൽ വന്നണയുന്ന വൈരികളഞ്ചവേ
നിർമ്മലദ്യുതിയാർന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടൻ
കർമ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ
ശർമ്മവാരിധിയിൽ കൃപാകര, ശാന്തിയാം മണിനൌകയിൽ.)

The poem is from Pushpavaadi _ A well known prayer song at our school time..

2.കര്ണ്ണഭൂഷണം- A khanda kaavyam by Ulloor S Parameswarayyar..

sulekha said...

kumaranasan entukond mahakavi ayi ennu ee varikal teliyikkunu.uttaram kurinji anu paranju tannat.karnabhooshanam ullur anennu ariyamarunnu.eswara ennanu enik 2 chodyathinum uttara parayan pattunnt.

kaattu kurinji said...

hihi..sulekha..try try & try-- sure u will get it..

Pranavam Ravikumar said...

കാട്ടു കുറിഞ്ഞി വീണ്ടും പൂത്തു വന്നു സുഗന്ധം പരത്തിയത്തിനു ഒരായിരം നന്ദി... ഉത്തരം ശരിയാണ്.... ഇത്ര സുദീര്‍ഘമായ ഉത്തരത്തിനും നന്ദി...

സുലേഖ: വരിവിനു നന്ദി... ഉത്തരത്തിനും.... രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ കഴിയട്ടെ....