Sunday, 19 December 2010

ഇന്നത്തെ ചോദ്യം - 32

1 ) സാഹിത്യ നിരൂപണത്തിലെ ദിശാബോധം ആരുടെ സൃഷ്ടിയാണ്?

2 ) കേരള സാഹിത്യ അക്കാദമി ചിത്രശാല തുടങ്ങിയ വര്‍ഷം ഏത്?

Wednesday, 15 December 2010

ഇന്നത്തെ ചോദ്യം - 31

1) സഹനപര്‍വം എന്ന നാടകം വയലാറിന്റെ ഏതു കാവ്യത്തെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയത്?

2) ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചതാര്‍ക്ക്?

Wednesday, 8 December 2010

ഇന്നത്തെ ചോദ്യം - 30

ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ സാര്‍ ഈയിടെ എഴുതിയതില്‍ (ക്ലാസ്സിക്കല്‍ പദവിയും മലയാള സാഹിത്യ പെരുമയും) നിന്ന് കുറച്ചു ചോദ്യങ്ങള്‍:- മലനാട്ടു വാക്കുകളില്‍ എത്രവാക്ക് നമുക്ക് മലയാളീകരിക്കാം എന്ന് നോക്കാം?

പോരും
തെല്ല്
പറ്റായം
ഈട്
പയലുക
പട്ടാങ്ക്

Friday, 3 December 2010

ഇന്നത്തെ ചോദ്യം - 29

1)  സര്‍പ്പക്കാട് എന്ന കൃതിയുടെ സ്രഷ്ടാവ് ആരാണ്?

2) ജ്ഞാനപീഠം ഇതുവരെ ലഭിച്ച മലയാളികള്‍ ആരെല്ലാം?

Tuesday, 23 November 2010

ഇന്നത്തെ ചോദ്യം - 28

1) കോലത്തുനാട്ടിലെ രാജസദസ്സിലെ അംഗമായിരുന്ന മലയാള ഭാഷാകവി ആരാണ്?


2) താഴെ കാണുന്ന പടത്തിലെ വ്യക്തിയെ തിരിച്ചറിയുക


                                                        (Photo Courtesy: Wikiepedia )

Friday, 19 November 2010

ഇന്നത്തെ ചോദ്യം - 27

1) ജ്ഞാനപീഠം ലഭിച്ച ശ്രീ. ONV കുറുപ്പ് ആദ്യകാലങ്ങളില്‍ സിനിമ ഗാനങ്ങള്‍ എഴുതിയത് ഒരു തൂലികാ നാമത്തിലായിരുന്നു, എന്താണ് ആ നാമം?


2) തോടകം വൃത്തത്തിന്റെ ലക്ഷണം എന്താണ്?

Sunday, 7 November 2010

ഇന്നത്തെ ചോദ്യം - 26

1) സൂചന മനസിലാക്കി വ്യക്തിയെ തിരിച്ചറിയുക...

ജനനം :25-3-1928, ആദ്യ സമാഹാരം : പാദമുദ്രകള്‍, വിപ്ളവപ്രസ്ഥാനങ്ങള്‍ പുരോഗമനസാഹിത്യപ്രസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു, 1975 ഒക്ടോബര്‍ 27ന് അന്തരിച്ചു...

2) തുളസീഹാരം എന്ന സൃഷ്ടി ആരുടെതാണ്?

Friday, 29 October 2010

ഇന്നത്തെ ചോദ്യം - 25

1) വിഗ്രഹിച്ചു സമാസം നിര്‍ണ്ണയിക്കുക:    ദശാവതാരം


2) പിരിച്ചെഴുതി സന്ധി നിര്‍ണ്ണയിക്കുക:     വിദ്യാലയം

Tuesday, 26 October 2010

ഇന്നത്തെ ചോദ്യം - 24

1) "പിന്നെ നിന്നെത്തന്നെയല്‍പ്പാല്‍പ്പമായ് തിന്നുതിന്നവര്‍‌ തിമര്‍ക്കവേ
     ഏതും വിലക്കാതെ നിന്നു നീ , സര്‍വ്വം സഹയായി...!"

ആരുടെ വരികളാണ് മുകളില്‍ പറഞ്ഞത്, ഏതാണ് കൃതി?


2) കുടുംബം എന്ന പദത്തെ വിഗ്രഹിക്കുക.

Thursday, 21 October 2010

ഇന്നത്തെ ചോദ്യം - 23

താഴെ പറയുന്ന വാക്കുകള്‍ക്കു നമുക്ക് മലയാളസമാനമായ പദം കണ്ടെത്താം!

1) Railway Station

2) Police Station

3) Post Office

4) Airpot

ഇന്നത്തെ ചോദ്യം - 22

1) വൃത്തമഞ്ജരി എഴുതിയതാര്?

2) അവ്യയം എന്നാല്‍ എന്ത്?

Friday, 8 October 2010

ഇന്നത്തെ ചോദ്യം - 21

1 ) ജതം ജഗം ജരം എന്ന് ഗണം വരുന്ന വൃത്തമേത്?


2 ) പുഷ്പിതാഗ്ര വൃത്തത്തിന്റെ ലക്ഷണം എന്താണ്?

Friday, 1 October 2010

ഇന്നത്തെ ചോദ്യം - 20

1) ഒരു വാക്യത്തേയോ വാക്കിനെയോ പരസ്പരം ബന്ധിപ്പിച്ചു നിര്‍ത്തുന്ന കണ്ണികയെ നാം ------ എന്ന്  പറയുന്നു

2) അംഗവാക്യം എന്നാല്‍ എന്ത്?

ഇന്നത്തെ ചോദ്യം - 19

1) "ഉറക്കുന്നു" എന്ന വാക്ക് ക്രിയയുടെ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടും?

2) വിഗ്രഹിച്ചു സമാസം നിര്‍ണയിക്കുക: "അനുദിനം"

ഇന്നത്തെ ചോദ്യം - 18

1) "ഉള്ളാടത്തി പാറൂ" എന്ന ഉപയോഗം ശ്രീ.മുഹമ്മദ്‌ ബഷീറിന്റെ ഏതു നോവലില്‍ പറയുന്നതാണ്?

2) ശൃംഗാരരസ വൃത്തം എന്ന് വിശേഷിപ്പിക്കുന്ന വൃത്തമേത്?

Monday, 27 September 2010

ഇന്നത്തെ ചോദ്യം - 17

1) 1936 നവംബര്‍ 12 നു തിരുവിതാംകൂര്‍ ചരിത്രത്തിലെ നാഴികകല്ലായ ഒരു സംഭവം നടന്നു...
     അതെന്താണ്?


2) താഴെ പറയുന്ന വാക്കുകള്‍ക്കു മലയാളത്തില്‍ വാക്ക് കണ്ടെത്തുക

1 ) Substraction             2) Stair way

3) Journey                     4) University

ഇന്നത്തെ ചോദ്യം - 16

1) ഞാറ്റുവേല എന്നാല്‍ എന്ത്?


2) കേരളത്തിലെ ഏതു രാജകുടുംബമാണ് ചേര വംശത്തിന്റെ കണ്ണിയെന്ന് കരുതുന്നത്?

Thursday, 23 September 2010

ഇന്നത്തെ ചോദ്യം - 15

1 ) കുമാരനാശാന്റെ ഈ പറയുന്ന വരികളുടെ വൃത്തം എന്താണ്?

" ചന്തമേറിയ പൂവിലും, ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും"


2 ) കര്‍ണ്ണഭൂഷണം ആരുടെ കൃതിയാണ്?

Tuesday, 14 September 2010

ഇന്നത്തെ ചോദ്യം - 14

1) "അടിയന്‍" എന്ന വാക്കിന്റെ ബഹുവചനം എന്താണ്?


2) പടത്തില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയുക


 
(Photo Courtesy to Wikiepedia)

Thursday, 9 September 2010

ഇന്നത്തെ ചോദ്യം - 13

1) അനുപ്രയോഗം എന്നാല്‍ എന്താണ്?


"പോലീസിനെ നേരത്തെ വിളിക്കണമായിരുന്നു... " ഈ വാക്യം അനുപ്രയോഗത്തില്‍ ഇതു വിഭാഗത്തില്‍ പെടുന്നു?


2) പടത്തില്‍ കാണുന്ന വ്യക്തികളെ തിരിച്ചറിയുക...


Tuesday, 7 September 2010

ഇന്നത്തെ ചോദ്യം - 12

1) കല്യാണസൌഗന്ധികം തുള്ളലിന്റെ ഇതു വിഭാഗത്തില്‍ പെടുന്നു?

2) Preposition എന്നതിന് സമാനമായ മലയാള പദം എഴുതുക?

ഇന്നത്തെ ചോദ്യം - 11

1) കണ്ണുനീര്‍ത്തുള്ളി ആരുടെ സൃഷ്ടിയാണ്?


2) പടത്തില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയുക

Wednesday, 1 September 2010

ഇന്നത്തെ ചോദ്യം - 10

1 ) താഴെ പറയുന്ന സൂചനകള്‍ മനസിലാക്കി വ്യക്തിയാരെന്നു കണ്ടെത്തുക?

അ) ജനനം 1926
ആ) യോഗക്ഷേമസഭ, ആകാശവാണി എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
ഇ) കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്
ഈ) 2002 ല്‍ എഴുതിയ കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു...


2) പടത്തില്‍ കാണുന്ന വ്യക്തിയാര്?

Tuesday, 31 August 2010

ഇന്നത്തെ ചോദ്യം - 09

1 ) തണുപ്പ് എന്ന പദം ഏതു നാമ വിഭാഗത്തില്‍പ്പെടുന്നു?

2 ) വൈലോപ്പിള്ളി ശ്രീധരമേനോന്‍ രചിച്ച മാമ്പഴം എന്ന കവിതയുടെ വൃത്തം ഏതാണ്?

ഇന്നത്തെ ചോദ്യം - 08

1 ) "വിരോധാഭാസം" എന്ന അലങ്കാരത്തിന്റെ ലക്ഷണം എന്താണ്?

2 ) "മാലിനി എന്ന വൃത്തത്തിന്റെ ലക്ഷണം എന്താണ്?

Sunday, 29 August 2010

ഇന്നത്തെ ചോദ്യം - 07

1) "ആരാകിലെന്ത് മിഴിയുള്ളവര്‍ നിന്നിരിക്കാം" ഇത് ആരുടെ വരികളാണ്? ഏതാണ് കൃതി?

2) വിഗ്രഹിച്ചു സമാസം നിര്‍ണയിക്കുക: പുത്രന്‍

ഇന്നത്തെ ചോദ്യം - 6

1 ) "ശാര്‍ദ്ധൂല വിക്രീഡിതം" എന്ന വൃത്തത്തിന്റെ ലക്ഷണം എന്താണ്?

2 ) വിഭക്തിയെ എത്രയായി തരാം തിരിച്ചിരിക്കുന്നു? ഏതെല്ലാം?

Wednesday, 25 August 2010

ഇന്നത്തെ ചോദ്യം - 05

1) വഞ്ചിപാട്ട് വൃത്തം എന്നറിയപ്പെടുന്ന വൃത്തം ഏതാണ്‌?

2) ശാര്‍ങ്ഗ പക്ഷികള്‍ ആരുടെ കൃതിയാണ്?

Tuesday, 24 August 2010

ഇന്നത്തെ ചോദ്യം - 04

1) വിപരീതപദം എഴുതുക... >> സങ്കുചിതം

2) 2009 ലെ എഴുത്തച്ചന്‍ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?

Monday, 23 August 2010

ഇന്നത്തെ ചോദ്യം - 03

1) പര്യായ പദം എഴുതുക: "സ്വര്‍ണം" , "പാല്‍:"

2) ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹമായ കൃതിയേത്?

Sunday, 22 August 2010

ഇന്നത്തെ ചോദ്യം - 02

1) വഞ്ചിപാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരാണ്?

2) "അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്" ആരുടെ സൃഷ്ടിയാണ്?

Thursday, 19 August 2010

ഇന്നത്തെ ചോദ്യം - 01

1 ) വ്യഞ്ജനങ്ങളെ 5 വര്‍ഗങ്ങളായി തിരിച്ചിട്ടുണ്ട്, അത് ഏതെല്ലാമാണ്?

2 ) വിഗ്രഹിച്ചു സമാസം നിര്‍ണ്ണയിക്കുക...> യഥേഷ്ടം

ഒരു പുതിയ കോപ്പ്....

ഞാന്‍ ഇതാ വീണ്ടും ഒരു ബ്ലോഗ്‌ കൂടി തുടങ്ങുന്നു. ഇപ്രാവശ്യം മലയാള ഭാഷയ്ക്ക് വേണ്ടി ഒരു ബ്ലോഗ്‌. നമ്മള്‍ എല്ലാപേരും പഠിച്ചിട്ടുള്ള കുറെ കാര്യങ്ങള്‍ ഇവിടെ നമുക്ക് ഒന്നുകൂടി ഓര്‍മിക്കാം.

മലയാള വ്യാകരണം വെറുക്കുന്നവര്‍: ദയവായി എന്നോട് ക്ഷമിക്കുക....

അപ്പോള്‍ കീഴ്വഴക്കം ഇതാണ്, ഒരു ദിവസം രണ്ടു ചോദ്യം ഞാന്‍ പോസ്റ്റ്‌ ചെയ്യും. അതിനു ഒരാഴ്ചക്കുള്ളില്‍ ഉത്തരം പറയുന്നവര്‍ക്ക് പറയാം....

ഇല്ലെങ്കില്‍ "ഞാന്‍ പറയും"

റിയാലിറ്റി ഷോ, ഡാന്‍സ് ഷോ, ഫാഷന്‍ ഷോ, ഇങ്ങനെ കുറെ കോപ്പുകള്‍ ഉണ്ടല്ലോ... ഇത് എന്റെ വക.... മലയാളം (ഷോ)!!!!!