Friday 29 October 2010

ഇന്നത്തെ ചോദ്യം - 25

1) വിഗ്രഹിച്ചു സമാസം നിര്‍ണ്ണയിക്കുക:    ദശാവതാരം


2) പിരിച്ചെഴുതി സന്ധി നിര്‍ണ്ണയിക്കുക:     വിദ്യാലയം

Tuesday 26 October 2010

ഇന്നത്തെ ചോദ്യം - 24

1) "പിന്നെ നിന്നെത്തന്നെയല്‍പ്പാല്‍പ്പമായ് തിന്നുതിന്നവര്‍‌ തിമര്‍ക്കവേ
     ഏതും വിലക്കാതെ നിന്നു നീ , സര്‍വ്വം സഹയായി...!"

ആരുടെ വരികളാണ് മുകളില്‍ പറഞ്ഞത്, ഏതാണ് കൃതി?


2) കുടുംബം എന്ന പദത്തെ വിഗ്രഹിക്കുക.

Thursday 21 October 2010

ഇന്നത്തെ ചോദ്യം - 23

താഴെ പറയുന്ന വാക്കുകള്‍ക്കു നമുക്ക് മലയാളസമാനമായ പദം കണ്ടെത്താം!

1) Railway Station

2) Police Station

3) Post Office

4) Airpot

ഇന്നത്തെ ചോദ്യം - 22

1) വൃത്തമഞ്ജരി എഴുതിയതാര്?

2) അവ്യയം എന്നാല്‍ എന്ത്?

Friday 8 October 2010

ഇന്നത്തെ ചോദ്യം - 21

1 ) ജതം ജഗം ജരം എന്ന് ഗണം വരുന്ന വൃത്തമേത്?


2 ) പുഷ്പിതാഗ്ര വൃത്തത്തിന്റെ ലക്ഷണം എന്താണ്?

Friday 1 October 2010

ഇന്നത്തെ ചോദ്യം - 20

1) ഒരു വാക്യത്തേയോ വാക്കിനെയോ പരസ്പരം ബന്ധിപ്പിച്ചു നിര്‍ത്തുന്ന കണ്ണികയെ നാം ------ എന്ന്  പറയുന്നു

2) അംഗവാക്യം എന്നാല്‍ എന്ത്?

ഇന്നത്തെ ചോദ്യം - 19

1) "ഉറക്കുന്നു" എന്ന വാക്ക് ക്രിയയുടെ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടും?

2) വിഗ്രഹിച്ചു സമാസം നിര്‍ണയിക്കുക: "അനുദിനം"

ഇന്നത്തെ ചോദ്യം - 18

1) "ഉള്ളാടത്തി പാറൂ" എന്ന ഉപയോഗം ശ്രീ.മുഹമ്മദ്‌ ബഷീറിന്റെ ഏതു നോവലില്‍ പറയുന്നതാണ്?

2) ശൃംഗാരരസ വൃത്തം എന്ന് വിശേഷിപ്പിക്കുന്ന വൃത്തമേത്?