Tuesday 31 August 2010

ഇന്നത്തെ ചോദ്യം - 09

1 ) തണുപ്പ് എന്ന പദം ഏതു നാമ വിഭാഗത്തില്‍പ്പെടുന്നു?

2 ) വൈലോപ്പിള്ളി ശ്രീധരമേനോന്‍ രചിച്ച മാമ്പഴം എന്ന കവിതയുടെ വൃത്തം ഏതാണ്?

ഇന്നത്തെ ചോദ്യം - 08

1 ) "വിരോധാഭാസം" എന്ന അലങ്കാരത്തിന്റെ ലക്ഷണം എന്താണ്?

2 ) "മാലിനി എന്ന വൃത്തത്തിന്റെ ലക്ഷണം എന്താണ്?

Sunday 29 August 2010

ഇന്നത്തെ ചോദ്യം - 07

1) "ആരാകിലെന്ത് മിഴിയുള്ളവര്‍ നിന്നിരിക്കാം" ഇത് ആരുടെ വരികളാണ്? ഏതാണ് കൃതി?

2) വിഗ്രഹിച്ചു സമാസം നിര്‍ണയിക്കുക: പുത്രന്‍

ഇന്നത്തെ ചോദ്യം - 6

1 ) "ശാര്‍ദ്ധൂല വിക്രീഡിതം" എന്ന വൃത്തത്തിന്റെ ലക്ഷണം എന്താണ്?

2 ) വിഭക്തിയെ എത്രയായി തരാം തിരിച്ചിരിക്കുന്നു? ഏതെല്ലാം?

Wednesday 25 August 2010

ഇന്നത്തെ ചോദ്യം - 05

1) വഞ്ചിപാട്ട് വൃത്തം എന്നറിയപ്പെടുന്ന വൃത്തം ഏതാണ്‌?

2) ശാര്‍ങ്ഗ പക്ഷികള്‍ ആരുടെ കൃതിയാണ്?

Tuesday 24 August 2010

ഇന്നത്തെ ചോദ്യം - 04

1) വിപരീതപദം എഴുതുക... >> സങ്കുചിതം

2) 2009 ലെ എഴുത്തച്ചന്‍ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?

Monday 23 August 2010

ഇന്നത്തെ ചോദ്യം - 03

1) പര്യായ പദം എഴുതുക: "സ്വര്‍ണം" , "പാല്‍:"

2) ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹമായ കൃതിയേത്?

Sunday 22 August 2010

ഇന്നത്തെ ചോദ്യം - 02

1) വഞ്ചിപാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരാണ്?

2) "അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്" ആരുടെ സൃഷ്ടിയാണ്?

Thursday 19 August 2010

ഇന്നത്തെ ചോദ്യം - 01

1 ) വ്യഞ്ജനങ്ങളെ 5 വര്‍ഗങ്ങളായി തിരിച്ചിട്ടുണ്ട്, അത് ഏതെല്ലാമാണ്?

2 ) വിഗ്രഹിച്ചു സമാസം നിര്‍ണ്ണയിക്കുക...> യഥേഷ്ടം

ഒരു പുതിയ കോപ്പ്....

ഞാന്‍ ഇതാ വീണ്ടും ഒരു ബ്ലോഗ്‌ കൂടി തുടങ്ങുന്നു. ഇപ്രാവശ്യം മലയാള ഭാഷയ്ക്ക് വേണ്ടി ഒരു ബ്ലോഗ്‌. നമ്മള്‍ എല്ലാപേരും പഠിച്ചിട്ടുള്ള കുറെ കാര്യങ്ങള്‍ ഇവിടെ നമുക്ക് ഒന്നുകൂടി ഓര്‍മിക്കാം.

മലയാള വ്യാകരണം വെറുക്കുന്നവര്‍: ദയവായി എന്നോട് ക്ഷമിക്കുക....

അപ്പോള്‍ കീഴ്വഴക്കം ഇതാണ്, ഒരു ദിവസം രണ്ടു ചോദ്യം ഞാന്‍ പോസ്റ്റ്‌ ചെയ്യും. അതിനു ഒരാഴ്ചക്കുള്ളില്‍ ഉത്തരം പറയുന്നവര്‍ക്ക് പറയാം....

ഇല്ലെങ്കില്‍ "ഞാന്‍ പറയും"

റിയാലിറ്റി ഷോ, ഡാന്‍സ് ഷോ, ഫാഷന്‍ ഷോ, ഇങ്ങനെ കുറെ കോപ്പുകള്‍ ഉണ്ടല്ലോ... ഇത് എന്റെ വക.... മലയാളം (ഷോ)!!!!!