Thursday 21 October 2010

ഇന്നത്തെ ചോദ്യം - 23

താഴെ പറയുന്ന വാക്കുകള്‍ക്കു നമുക്ക് മലയാളസമാനമായ പദം കണ്ടെത്താം!

1) Railway Station

2) Police Station

3) Post Office

4) Airpot

8 comments:

sulekha said...

1)തീവണ്ടിയാപ്പീസ്
2)കച്ചേരി?
3തപാല്‍ ആപ്പീസ്
4)വിമാനത്താവളം .

Muralee Mukundan , ബിലാത്തിപട്ടണം said...

ആപ്പീസുകൾ മലയാളമാണോ..?

jyo.mds said...

രവീ,ഞാന്‍ ഒരു മലയാളം നിഘണ്ടു വാങ്ങാന്‍ തീരുമാനിച്ചു.രവിയുടെ സംരംഭത്തിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.

sulekha said...

എനിക്കും സംശയമുണ്ട് .ഉത്ടരവുമായി ആരേലും വരും

sulekha said...

ആപ്പീസിനു പകരം കാര്യാലയം ആക്കിയാലോ?

Pranavam Ravikumar said...

സുലേഖ ശരിയാണ്... എങ്കിലും ഉത്തരം പറയാം, തെറ്റുണ്ടെങ്കില്‍ തിരുത്താം...
മുരളീ സാര്‍: വരവിനു നന്ദി...
Jyo : വളരെ നന്ദി... ഈ പ്രോത്സാഹനത്തിനു....


ഉത്തരങ്ങള്‍: തീവണ്ടി നിലയം, കാവല്‍ നിലയം, തപാല്‍ നിലയം, വിമാനത്താവളം

sulekha said...

ഈ കച്ചേരി എന്താ കോടതി ആണോ?അപ്പൊ ഹജൂര്‍ കച്ചേരിയോ?സഹായിക്കോ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഇഗ്ഗോയ് /iggooy said...

ഹുജൂര്‍ കച്ചേരി കോടതി ആണെന്ന് തോന്നുന്നു.
ആപ്പീസ് മലയാളം തന്നെ. Office എന്നതിന്റെ തത്ഭവം.
കുഞ്ഞുണ്ണി മാഷ് തത്ഭവത്തെ മലയാളത്തില്‍ കൂട്ടാം എന്നു പറഞ്ഞിട്ടുള്ളതായി ഓര്‍ക്കുന്നു.