മലയാളം (ഷോ)
മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ക്കായി എന്റെ സമര്‍പ്പണം!
Monday, 21 March 2011
ഇന്നത്തെ ചോദ്യം - 41
1) പര്യായപദം എഴുതുക: വെള്ളി, ക്ഷോണി
2) വിപരീതപദം എഴുതുക: വിരളം, പരോക്ഷം
3) വിഗ്രഹിച്ചു സമാസം നിര്‍ണ്ണയിക്കുക: കൈകാലുകള്‍, പീതാംബരന്‍
Thursday, 10 March 2011
ഇന്നത്തെ ചോദ്യം - 40
1) 1913 ആഗസ്റ്റ് 6 ഒരു പ്രശസ്ത സാഹിത്യകാരന്റെ ചരമദിനമാണ്..ആരാണ് ആ വ്യക്തി?
2) വള്ളത്തോള്‍ വിദ്യാപീഠം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
Wednesday, 9 March 2011
ഇന്നത്തെ ചോദ്യം - 39
1) സ്വരസന്ധി എന്നാല്‍ എന്ത്?
2) കുളങ്ങര എന്ന പദത്തെ പിരിച്ചെഴുതി സന്ധി നിര്‍ണ്ണയിക്കുക.
Tuesday, 8 March 2011
ഇന്നത്തെ ചോദ്യം - 38
1) പദ്യം വാര്‍കുന്ന തോതിനെ -------- എന്ന് പറയുന്നു?
2) ജതം ജഗംഗം എന്ന ക്രമത്തില്‍ വരുന്ന വൃത്തമേത്?
Monday, 7 March 2011
ഇന്നത്തെ ചോദ്യം - 37
1 ) മുറ്റുവിന എന്നാല്‍ എന്ത്?
2 ) സമം എന്ന അലങ്കാരത്തിന്റെ ലക്ഷണം എന്താണ്?
Wednesday, 2 March 2011
ഇന്നത്തെ ചോദ്യം - 36
താഴെ പറയുന്ന ഇംഗ്ലീഷ് പദക്കൂട്ടങ്ങള്‍ക്ക് സമാനമായ മലയാള തര്‍ജ്ജമ ചെയ്യുക.
1) A Doll Play
2) A Black leg
3) Blow
4) Forestation
Newer Posts
Older Posts
Home
Subscribe to:
Posts (Atom)