Friday 29 October 2010

ഇന്നത്തെ ചോദ്യം - 25

1) വിഗ്രഹിച്ചു സമാസം നിര്‍ണ്ണയിക്കുക:    ദശാവതാരം


2) പിരിച്ചെഴുതി സന്ധി നിര്‍ണ്ണയിക്കുക:     വിദ്യാലയം

8 comments:

Pranavam Ravikumar said...

ഇതെന്താപ്പ ആരുമില്ലേ? VA , കുറിഞ്ഞി, സുലേഖേ, jyo , മുരളീ സാര്‍, എവിടെ എല്ലാരും?

Muralee Mukundan , ബിലാത്തിപട്ടണം said...

അറിയാത്ത കാര്യങ്ങൾ..
മൌനം മണ്ടനും ഭൂക്ഷണം..!

വി.എ || V.A said...

ശ്രീ.മുരളീ മുകുന്ദൻ, ഉള്ളതിങ്ങനെ വെട്ടിത്തുറന്നു പറയല്ലേ! ഹാ കഷ്ടമേ, ഇതിന്റെയൊക്കെ ഉത്തരങ്ങളറിയാവുന്ന കാട്ടുകുറിഞ്ഞിയും സുലേഖയും ജിയോയുമൊക്കെ ചന്ദ്രമണ്ഡലത്തിൽ പോയോ? എല്ലാവരും ഇവിടെയൊന്നു തിരിച്ചുവരണേ സാറന്മാരേ... എന്നാൽ‌പ്പിന്നെ ഞാനങ്ങു പറയാം അല്ലേ? അല്ലാ, എന്താപ്പാ ഈ ‘ദശാവതാരം’? എന്താ ഈ ‘വിദ്യാലയം’? ആദ്യം അതൊന്നു പറഞ്ഞുതായോ..............

sulekha said...

ഞാന്‍ ഇപ്പഴാ വന്നത് .ആ ഒബാമയെ കൊണ്ട് വിടാന്‍ പോയി .ഇങ്ങനെ ചില കൂട്ടുകാരുണ്ടായാല്‍ ഇതാ കുഴപ്പം .നിന്ന് തിരിയാന്‍ സമ്മതിക്കില്ല .എന്താ ചെയ്ക ?ഉത്ടരം അറിയില്ലെന്ന് പറയുന്നില്ല .

1 )പത്ത് അവതാരങ്ങള്‍ ഉള്ളവന്‍ (ബഹുവ്രീഹി ,ഇത് മാങ്ങയെര് ആണേ )

2 )വിദ്യ + ആലയം (ആദേശ സന്ധി ?ആ പോയിട്ട്" ) "വന്നല്ലോ )

@va = കമല്‍ ഹസന്‍ നടിപ്പത് ബ്രഹ്മണ്ടാപടം ദശാവതാരം

വിദ്യാലയം=അത് വിട്ടേരെ നമ്മള്‍രണ്ടുപേരും കണ്ടിട്ടില്ലാത്ത ഒരു സാധനം

ഇഗ്ഗോയ് /iggooy said...

വിദ്യാലയം
ലോപമല്ലേ

sulekha said...

ഉത്തരവുമായി ആശാന്‍ വരട്ടെ

Pranavam Ravikumar said...

സുലേഖ പറഞ്ഞ പോലെ സന്ധി: ആദേശം.. സമാസം ബഹുവ്രീഹി...

ആ va ഉണ്ടോ ഇവിടെയൊക്കെ?

മുരളീ സാര്‍ "മൌനം വിദ്വാന് ഭൂഷണം എന്നാ ചൊല്ലും ഉള്ളത് അറിയാമല്ലോ??"

sulekha said...

സത്യമായിട്ടും എനിക്ക് കരച്ചില്‍ വരുന്നു.ആദ്യമായിട്ടാണ് രണ്ടു ചക്ക വീഴുന്നത്.