Thursday, 21 October 2010

ഇന്നത്തെ ചോദ്യം - 23

താഴെ പറയുന്ന വാക്കുകള്‍ക്കു നമുക്ക് മലയാളസമാനമായ പദം കണ്ടെത്താം!

1) Railway Station

2) Police Station

3) Post Office

4) Airpot

ഇന്നത്തെ ചോദ്യം - 22

1) വൃത്തമഞ്ജരി എഴുതിയതാര്?

2) അവ്യയം എന്നാല്‍ എന്ത്?

Friday, 8 October 2010

ഇന്നത്തെ ചോദ്യം - 21

1 ) ജതം ജഗം ജരം എന്ന് ഗണം വരുന്ന വൃത്തമേത്?


2 ) പുഷ്പിതാഗ്ര വൃത്തത്തിന്റെ ലക്ഷണം എന്താണ്?

Friday, 1 October 2010

ഇന്നത്തെ ചോദ്യം - 20

1) ഒരു വാക്യത്തേയോ വാക്കിനെയോ പരസ്പരം ബന്ധിപ്പിച്ചു നിര്‍ത്തുന്ന കണ്ണികയെ നാം ------ എന്ന്  പറയുന്നു

2) അംഗവാക്യം എന്നാല്‍ എന്ത്?

ഇന്നത്തെ ചോദ്യം - 19

1) "ഉറക്കുന്നു" എന്ന വാക്ക് ക്രിയയുടെ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടും?

2) വിഗ്രഹിച്ചു സമാസം നിര്‍ണയിക്കുക: "അനുദിനം"

ഇന്നത്തെ ചോദ്യം - 18

1) "ഉള്ളാടത്തി പാറൂ" എന്ന ഉപയോഗം ശ്രീ.മുഹമ്മദ്‌ ബഷീറിന്റെ ഏതു നോവലില്‍ പറയുന്നതാണ്?

2) ശൃംഗാരരസ വൃത്തം എന്ന് വിശേഷിപ്പിക്കുന്ന വൃത്തമേത്?

Monday, 27 September 2010

ഇന്നത്തെ ചോദ്യം - 17

1) 1936 നവംബര്‍ 12 നു തിരുവിതാംകൂര്‍ ചരിത്രത്തിലെ നാഴികകല്ലായ ഒരു സംഭവം നടന്നു...
     അതെന്താണ്?


2) താഴെ പറയുന്ന വാക്കുകള്‍ക്കു മലയാളത്തില്‍ വാക്ക് കണ്ടെത്തുക

1 ) Substraction             2) Stair way

3) Journey                     4) University